Thursday, September 10, 2015

പരീക്ഷാക്കാലം ഒരു പ്ലിംഗ്

"ടാ നാളയാണ് മലയാളം പരീക്ഷ ഓർമ്മയുണ്ടോ നിനക്കത്"

അടുക്കളയിൽ പാത്രം മോറുന്നതിനിടയിലും അമ്മക്ക് സ്വസ്ഥതയില്ല. മുറ്റത്ത്  ഇരു ചക്രങ്ങളും വയറുകീറി കുടൽമാല ചാടിയ സൈക്കളിന്മേൽ കസർത്തു നടത്തുകയായിരുന്നു നാന അപ്പോൾ.
"ടാ നീയാ ശകടം കളഞ്ഞേച്ചു  പുസ്തകമെടുക്കുന്നുണ്ടോ"

അതൊരു മുന്നറിയിപ്പാണ്! - ഇനി ഒരു അറിയിപ്പുണ്ടാകില്ല, പിന്നെ ചൂരൽപ്രയോഗമായിരിക്കും എന്നറിയാവുന്നതു കൊണ്ട് നാനാ മനസ്സില്ലാമനസ്സോടെ പുസ്തകം കൈയിലെടുത്തു.

"പാ   റുക പാ    റുക ഭാരതനാടിൻ
പൂ വർണ്ണ  ക്കൊടിയേ..........."

"പുസ്തകം നോക്കി തന്നെയാണോ നിന്റെ വായന"

"ഒന്ന് പഠിക്കാനും സമ്മതിക്കൂലെ "

"നേരേ ചൊവ്വെ പഠിച്ചാ ആരാ നിന്നെ തടയുന്നത്?
പൂവർണ്ണമല്ല   മൂവർണ്ണം നോക്കി പഠിക്കടാ"


"അതെന്നെ പ്പറഞ്ഞത് മൂവർണ്ണം"

"പാറുക പാറുക ഭാരതനാടിൻ
മൂ വർണ്ണ  ക്കൊടിയേ...........

പാറുക പാറുക ഭാരതനാടിൻ
മൂ വർണ്ണ  ക്കൊടിയേ...........

പാറുക പാറുക ഭാരതനാടിൻ
മൂ വർണ്ണ  ക്കൊടിയേ...........
ഞാൻ പഠിച്ചേ..............."
"ഇനി എന്നെ ശല്യപ്പെടുത്തരുത്. എന്ക്ക് കളിക്കണം"

"ഒന്നൂടെ നന്നായി പഠിക്കടാ ഇനിയും രണ്ടു വരുകൂടിയുണ്ട്".

"അതോക്കെ ഞാൻ പഠിച്ചു. എപ്പഴും എപ്പഴും അതുതന്നെ പഠിക്കണോ ബോറടിക്കുന്നു."

"നീ എപ്പോഴുമെപ്പോഴും ഒരേ സൈക്കിളേൽതന്നെയല്ലേ കസർത്ത് നടത്തുന്നത് അതിന് ബോറടിക്കൂലെ"

"അതിന് അച്ഛൻ പുതിയ സൈക്കിൾ വാങ്ങിത്തരാത്തോണ്ടല്ലേ."


ഇരിക്കട്ടെ അച്ഛനിട്ട് ഒരു റിമൈന്റർ

*    *    **    *    **    *    *
വിശപ്പിന്റെ വിളിയെത്തി......
അടുക്കളയിൽ നിന്നും എത്തിയ കാറ്റിനു അയല പോരിയുന്ന മണം.....
നാന ഒട്ടും അമാന്തിച്ചില്ല
"അമ്മേ ഇനീം റെഡിയായില്ലേ എനിക്ക് വിശക്കുന്നു"

അമ്മയും മോശക്കാരിയല്ലല്ലോ. അവസരം മുതലാക്കി......

" ഇന്ന് നീ ഒന്നും തിന്നണ്ടാ രാവീലേയും കഴിച്ചു, ഇന്നലേയും കഴിച്ചു എപ്പോഴും ഇങ്ങനെ തിന്നോണ്ടിരുന്നാ ബോറടിക്കും, എന്തേ"

നാനാ ഉത്തരം മുട്ടി പ്ലിംഗി.....

Tuesday, January 20, 2015

നാനായും നാനോ കാറും

പതിവു പോലെ വൈകുന്നേരത്തെ ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ നാനാ അച്ഛനെ നോക്കി പറഞ്ഞു: "അച്ഛാ നമുക്കൊരു കാറുമേടിക്കാമച്ഛാ"

"വിഡ്ഢിപ്പെട്ടിയിലെ പരസ്യം കണ്ടാവും  നിനക്കീ തോന്നൽ അല്ലേ?" അമ്മയോടു പറയാറുള്ള അതേ മറുപടി. ഇത് എപ്പഴും അച്ഛന്റെ നാവിലുണ്ടാകും.

'അതോണ്ടൊന്നുംല്ലാ"

"പിന്നേ?"

" അതു നിങ്ങൾക്ക് വേണ്ടി തന്നെ"

"എനിക്കു വേണ്ടി ഒക്കെ നീ ചിന്തിച്ചു തുടങ്ങിയോ?"

"ഓ അച്ഛനെപ്പഴും ഇങ്ങനേ പറയൂ. ഒരു നല്ല കാര്യം പറഞ്ഞപ്പോ അതിലും കൊനഷ്ട് കാണും"

"നീ ചിണുങ്ങാണ്ട് കാര്യം പറയു"

"പ്പോ ഭയങ്കര മഴയൊക്കെ അല്ലേ?ഇന്നലെ രാത്രിലും എത്ര കഷ്ടപ്പെട്ടിട്ടാ ബൈക്കോടിച്ച് വന്നത്. നമ്മൾ രണ്ടാളും കോട്ടിട്ടും നനഞ്ഞു കുളിച്ചു. പാവം അമ്മ കോട്ടില്ലാതെ മുഴുവനും നനഞ്ഞു."

"അതിനെന്താ പുതിയ വേവലാധി നിനക്ക്."

"എനിക്കൊന്നും .........ല്ലാ "
"പിന്നേ?"

"നമുക്കൊരു കാറുണ്ടെങ്കി നിങ്ങളിങ്ങനെ കഷ്ടപ്പെടണ്ടല്ലോ.....       നിങ്ങളുടെ നല്ലതിനു വേണ്ടി പറയുവാ ഒരു കാറ് വാങ്ങിക്ക്"

"അപ്പോ നിനക്ക് വേണ്ടേ കാറ്"
 "ഓ എനിച്ചെന്തിനു കാറ് അച്ഛനല്ലേ ഓടിക്കാൻ പറ്റൂ....... ഞാൻ കുട്ടിയല്ലേ......"

"ങാ!എനിക്കും ഇപ്പോ കാറൊന്നും വേണ്ടാ മാത്രവുമല്ല അത്രയും കാശൊന്നും എന്റെടുത്തു ഇപ്പോ ഇല്ലാ"


"അത്രക്ക് വിലയൊന്നും ഇല്ലച്ഛാ ആ ചെറിയ ഒരു കാറില്ലേ ഇന്നലെ കണ്ട.......
മഞ്ഞച്ചായ...............മുള്ള ചെറിയ കാറ്.............. നാനാ    ഓർക്കുന്നില്ലേ?"


 " അതു നാനാ അല്ലടാ നാനോ! അതിനു?"

"അതാവുമ്പം ഒരു ഒരു ലക്ഷമൊക്കെ  മതി"

"ഇതൊക്കെ ആരാടാ നിന്നെ പ്പഠിപ്പിച്ചേ അമ്മയാണോ?"

"ഇല്ലില്ല ഞാൻ തന്നെ പറഞ്ഞതാ"

"ഇത്രക്ക് അന്വഷണമൊന്നും നീ നടത്തണ്ടാ.ആ സമയത്ത് വല്ലതും നാലക്ഷരം എഴുതി പഠിക്കാൻ നോക്കു"

 "അതൊക്കെ ഞാൻ പഠിച്ചോളാം അച്ഛാ, പൈസ ഒക്കെ പിന്നെ കൊടുത്താമതി
നമ്മളങ്ങോട്ടു ചെന്നിട്ട് കളർമാത്രം പറഞ്ഞുകൊടുത്താ മതീ.......... ആ മാമൻ വീട്ടീകൊണ്ടരും കാറ്"

"ഏത് മാമൻ?"

"ഇന്നലേ നമ്മൾ ലൈറ്റൊക്കെ കണ്ട് പൂവൊക്കെ കണാൻ പോയപ്പോ ഒരു മാമൻ വന്ന് പറഞ്ഞല്ലോ .............. പിന്നെ കാർഡിട്ടാ മെഷീന്ന് പൈസാ വരൂല്ലേ  അതെടുത്തു കൊടുത്താ പോരേ?"


"നീ ഇത്രക്കൊന്നും ചിന്തിക്കണ്ടാ. ഞാൻ പഠിച്ച് പരീക്ഷയൊക്കെ എഴുതി ഒരു ജോലിയൊക്കെ സമ്പാതിച്ച് ഈ വീടു വാങ്ങി. ഇനി നിന്റെ പഠിപ്പൊക്കെയാണ് കാര്യം. നിനക്കത്രക്ക് നിർബന്ധമാണേൽ നീ പഠിച്ച് വലിയവനാകുമ്പോ നല്ല ജോലിക്ക് പോയിട്ട് അച്ഛനു കാറൊക്കെ വാങ്ങിത്താ എന്താ?"

"അച്ഛെന്റെ ഒരു കാര്യം അതിനൊക്കെ ഇനീം എത്രകാലം വേണം
ഈ അച്ഛൻ നന്നാവുംന്ന് തോന്നണില്ല!"



 

Wednesday, January 2, 2013

നാനായുടെ മറ്റൊരു യാത്ര

സ്വാമി വിവേകാനന്ദന്‍റെ  150-ആം ജന്മവാര്‍ഷിക ആഘോഷ്മാണ്‌ ഈ വര്‍ഷ0. നാനാ കണ്ട വിവേകാനന്ദ പാറ കന്യാകുമാരിയില്‍ 
ബോട്ടില്‍  പാറയിലേക്ക് 

സുരക്ഷ കര്‍ശനം 

മറ്റൊരു ബോട്ട് 

വള്ളുവര്‍ 



റോക്കിലെത്തി 
ഗംഭീരം 

Add caption

മഹാനുഭാവന്‍ 

സ്വാമി ജി 

അപ്പോള്‍  ഇവിടെ  ആണ് 

ഉദയ സൂര്യന്‍റെ ദിശാ ചാര്‍ട്ട് 




Tuesday, December 18, 2012

ചിതറാല്‍ മല

നാനായുടെ  അച്ഛന് ഒരാഗ്രഹം ചിതറാല്‍ മലയ്ക്കു പോകണം എന്ന് ........ ഒരു നട്ടുച്ചക്ക് എരിപൊരി വെയിലില്‍ പുറപ്പെട്ടു. ... ആ  പുരാതന ക്ഷേത്രം കാണാന്‍ .... ഇതാ ചില കാഴ്ചകള്‍............

ആയിരത്തിലധികം ചുവടുകള്‍ ചവുട്ടാന്‍  കല്ലുകള്‍ പാകിയ വീഥി 

 വഴിക്കാഴ്ച് 

ഇടക്ക് വിശ്രമം 

വിദൂര കാഴ്ച 

മലഞ്ചരിവ് 

അനിയച്ചാരു തളര്‍ന്നു 

ഹാവു  കവാടം എത്തി 

500 വര്‍ഷ പഴക്കമുള്ള ശില്‍പ്പങ്ങള്‍ 

ഏതു ദേവിയാണോ ?

ബുദ്ധന്‍ 

മുഖ മണ്ഡപം 

പുരാതന ലിപി  സ്തൂപം 


ക്ഷേത്രം 

ക്ഷേത്ര കുളം 


ഇപ്പോ സമാധാനം ആയല്ലോ?

ഞാന്‍ തളര്‍ന്നു 
മടക്കയാത്ര, ആരെങ്കിലും ഇത്തിരി വെള്ളം തരോ? 

Sunday, September 9, 2012

നാനാ ജോക്സ് NANA JOKES

രാത്രി ഭക്ഷണം പഞ്ചസാര ചേര്‍ത്തു തട്ടുന്നതിനിടയില്‍ നാനാ അമ്മയോട്
 “അമ്മേ ഇന്നു രാത്രി എന്റെ അടുത്തു തന്നേ കിടക്കണേ! പ്സീസ്”
 അമ്മ: “എന്തോന്ന് ?”
നാനാ: “ രാത്രി എന്റെ അടുത്തൂന്ന് മാറാതെ കിടക്കോമ്മേ?”
അമ്മ: “ അതെന്താ എന്നും നീ അച്ഛന്റെടുത്തൂന്ന് മാറാത്തയാളല്ലേ? ഇന്നെന്താ?”
നാനാ: “ അതെയ് ഞാനിന്ന് ഒരുപാടു പഞ്ചസാര തിന്നേ”
അമ്മ: ‘അതിനു?”
നാനാ:“ അതുകോണ്ട് രാത്രി എന്നെ  ഉറുമ്പ് അരിക്കാത നോക്കാനാ!”




======================================================================

ഇതിന്റെ തമിഴ് പരിഭാഷ ഇവിടെ 

Tuesday, July 3, 2012

നാനാ അക്ഷര തിരുമുറ്റത്ത്

നാനാ അങ്ങനെ സ്കൂ‍ളില്‍ പോകാന്‍ തുടങ്ങി. ഒന്നാം ദിനം..... ചില കാഴ്ചകള്‍.....
അനുസരണയോടെ ഓരത്ത് 


പാവം അമ്മയെ കാണംന്ന്
അയ്യോ! എന്റെ ബിസ്കറ്റ് എവിടെ?........


ടാ... ഒറക്കം തൂങ്ങി താഴപ്പോവും മുറുക്കിപ്പിടിച്ചോ

ങാ! എല്ലാരും റെഡിയല്ലേ?

ശ്ശോ! ഈ അപ്പെന്റെ ഒരു കാര്യം.

പൊയവര്‍ പോട്ടെ!